ഇൻഡിഗോ, ആകാശ മുഴുവൻ സഊദി സർവ്വീസുകളും റദ്ദാക്കി; യാത്രക്കാർക്ക് രണ്ട് ഓപ്ഷനുകൾ

malayalampress
1 Min Read

കൊച്ചി: നിലവിലെ പ്രത്യേക സാഹചര്യത്തിൽ സഊദിയിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. മധ്യപൂർവേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, സഊദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഇൻഡിഗോയും ആകാശ എയറും ഒക്ടോബർ 17 വരെ നീട്ടി.

റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരയുള്ള ഇൻഡിഗോ വിമാന കമ്പനിയുടെ മുഴുവൻ സർവിസുകൾ റദ്ദാക്കിയിരിക്കുന്നുവെന്ന് വിമാന കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി

ഒക്ടോബർ 13-ന് പുറത്തിറക്കിയ അറിയിപ്പിൽ, യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണ്ണമായും തിരികെ ലഭിക്കുന്നതിനുള്ള (ഫുൾ റീഫണ്ട്) സൗകര്യം പ്രയോജനപ്പെടുത്താമെന്നും, ഈ തുക ഏഴ് ദിവസത്തിനുള്ളിൽ പണം നൽകിയ അതേ അക്കൗണ്ടിലേക്ക് തിരികെ ലഭ്യമാക്കുമെന്നും എയർലൈൻ വ്യക്തമാക്കി. അധിക ചെലവില്ലാതെ യാത്രയുടെ തീയതി മാറ്റുന്നതിനുള്ള (റീഷെഡ്യൂൾ) സൗകര്യവും ലഭ്യമാണ്. ട്രാവൽ പാർട്ണർമാർ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി അവരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഞങ്ങൾ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നത്,” ആകാശ എയർ പ്രസ്താവനയിൽ പറഞ്ഞു. എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പായി എല്ലാ യാത്രക്കാരും തങ്ങളുടെ യാത്രാ ഷെഡ്യൂൾ (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഓൺലൈൻ വഴി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും നിർദേശത്തിൽ അതോറിറ്റി ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!