റിയാദ്: ഷിഫയിൽ ഉണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി പൊയ്ക വീട്ടിൽ ഷാജഹാൻ (63) മരണപ്പെട്ടു. റിയാദിൽ വർഷങ്ങളായി ഹോട്ടൽ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. ഇന്നലെ രാത്രി ഇഷാ നിസ്കാര ശേഷം പള്ളിയിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഇദ്ദേഹത്തെ വാഹനം ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ അടുത്തുള്ള ദല്ലാ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവ വിവരമറിഞ്ഞ് ദുബായിലുള്ള മകൻ റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മാതാപിതാക്കൾ പരേതരായ മുഹമ്മദ് യൂസുഫ്, ഷരീഫ ബീവി എന്നിവരാണ്. ആബിദ ബീവി ഭാര്യയാണ്, മുജീബ്, മുഷ്താക്, മുംതാസ് എന്നിവർ മക്കളാണ്
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെഎംസിസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നവാസ്ഖാൻ ബീമാപള്ളി എന്നിവരുടെ നേതൃത്വത്തിൽ ജുനൈദ് ഓമച്ചപ്പുഴ സുഹൃത്തുക്കളായ സലീം,അഷ്റഫ് എന്നിവർ രംഗത്തുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
