പറന്നുകൊണ്ടിരിക്കെ നിമിഷങ്ങൾക്കുള്ളിൽ വിമാനം കുത്തനെ താഴ്ചയിലേക്ക്, ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം, നിരവധിപ്പേർക്ക് പരിക്ക്

malayalampress
1 Min Read

മിയാമി: ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാർക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഏവിയാൻക 042 വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു.

കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എട്ടോളം യാത്രക്കാരെയാണ് മിയാമിയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.

ആകാശച്ചുഴിയിൽ വീണതിന് പിന്നാലെ 25000 അടി താഴ്ചയിലേക്ക് വീണു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് മൂന്ന് മണിക്കൂർ പിന്നാലെയാണ് സംഭവമുണ്ടായത്. എയർ ബസ് എ320 ഇനത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. മിനിട്ടുകൾക്കുള്ളിലാണ് വിമാനം കുത്തനെ താഴ്ചയിലേക്ക് വന്നത്. വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!