- കൊച്ചിയിൽ നിന്നുള്ള രണ്ട് സർവ്വീസുകൾ റദ്ദാക്കി
റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ്, വിമാനങ്ങളുടെ നിലവിലെ സ്ഥിതി അറിയുന്നതിനായി എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് യാത്രക്കാരോട് ഇന്ന് (വ്യാഴാഴ്ച) അധികൃതർ അഭ്യർത്ഥിച്ചു.
വിമാന സമയക്രമത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് യാത്രക്കാരെ കൃത്യമായി അറിയിക്കുന്നതിനാണ് ഈ നടപടിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെത്തുന്നതിന് മുൻപ് ബന്ധപ്പെട്ട എയർലൈനുകളുമായി ബന്ധപ്പെടേണ്ടതിന്റെ പ്രാധാന്യം അധികൃതർ പ്രത്യേകം ഊന്നിപ്പറഞ്ഞു.
യാത്രക്കാരുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തിയ വിമാനത്താവള അധികൃതർ, എയർലൈനുകൾ നൽകുന്ന വിവരങ്ങളും അറിയിപ്പുകളും തുടർച്ചയായി ശ്രദ്ധിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ചു.
അതിനിടെ, കൊച്ചിയിൽ നിന്ന് റിയാദിലേക്കുള്ള രണ്ട് വിമാന സർവ്വീസുകൾ റദ്ദ് ചെയ്തു. ആകാശ എയർ, സഊദി എയർ എന്നീ വിമാന കമ്പനികളുടെ സർവ്വീസുകളാണ് റദ്ദ് ചെയ്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
