മദ്യപിച്ചെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണി; വാക്കത്തിയുമായി പിന്നാലെയോടി, തടയാൻ ശ്രമിച്ച ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

News Desk
1 Min Read

കൊച്ചി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ആക്രമിക്കാൻ വാക്കത്തിയുമായി പിന്നാലെയെത്തിയ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ വെട്ടി പരുക്കേൽപിച്ചു. പാലക്കാട് സ്വദേശി ദിലീപിനെ (39) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. എരൂർ ഇല്ലിക്കപ്പടി സ്വദേശി പുഷ്പ, ഭർത്താവ് രാമചന്ദ്രൻ എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ദിലീപ് വീട്ടിൽ വച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വാക്കത്തിയുമായി ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. ഭയന്ന യുവതി സമീപത്തെ സ്വന്തം വീട്ടിലേക്ക് ഓടിക്കയറി.

പിന്നാലെ എത്തിയ ദിലീപ് ഭാര്യാമാതാവ് പുഷ്പയെ വെട്ടുകയായിരുന്നു. തലയിലും കൈകളിലും തോളിലും മുതുകിലുമായി പുഷ്പയ്ക്ക് ഒൻപത് വെട്ടേറ്റു. പുഷ്പയെ ആക്രമിക്കുന്നത് തടയുന്നതിനിടെ രാമചന്ദ്രനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ഉടൻ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പുഷ്പയുടെ പരുക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!