കെഎംസിസി ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന്‌ റിയാദില്‍ തുടക്കം

News Desk 03
1 Min Read

റിയാദ്: സംഘടന ശാക്തീകരണ കാമ്പയിനിന്റെ ഭാഗമായി റിയാദ് – മലപ്പുറം ജില്ല കെഎംസിസി സംഘടിപ്പിക്കുന്ന ജയ് മസാല കപ്പിന് വേണ്ടിയുള്ള നയന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഒക്ടോബർ 8, 9 തിയതികളില്‍ നടക്കും. ശിഫയിലെ അസിസ്റ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മലപ്പുറം ജില്ലയിലെ മുഴുവന്‍ മണ്ഡലം കെ എം സി സി ടീമുകളും പങ്കെടുക്കും.

ടൂര്‍ണമെന്റിന്റെ ട്രോഫി പ്രകാശനവും ഫിക്സ്ചര്‍ നറുക്കെടുപ്പും കഴിഞ്ഞ ദിവസം ബത്ഹയിലെ കെ എം സി സി ഓഫീസില്‍ വെച്ച് നടന്നിരുന്നു. ജില്ലാ – സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും സ്പോണ്‍സര്‍മാരായ ജയ് മസാല പ്രതിനിധി വിജയന്‍ പിള്ള, അല്‍ അബീര്‍ പ്രതിനിധി സാബു എന്നിവരും പങ്കെടുത്തിരുന്നു.

പ്രവാസികളുടെ മാനസിക പിരിമുറുക്കം കുറക്കുകയും ഒപ്പം കായിക വ്യായാമം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും ഫുട്ബാള്‍ മത്സരം ഏറെ സഹായകരമാണ്. ഇന്നും നാളെയും നടക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കാന്‍ മുഴുവന്‍ മണ്ഡലം, പഞ്ചായത്ത് കെ എം സി സി കമ്മിറ്റികളും പൂര്‍ണ്ണമായും സഹകരിക്കണമെന്ന് റിയാദ് – മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!