സഊദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ അഞ്ച് മരണം

malayalampress
1 Min Read
  • മറ്റു രണ്ടു പേർ തമിഴ്നാട് സ്വദേശികൾ, ഒരാൾ സൗദി പൗരൻ

തായിഫ്: സഊദിയിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. ഇവരിൽ നാല് പേർ പ്രവാസികളും ഒരാൾ സ്വദേശിയുമാണ്. പ്രവാസികൾക്ക് രണ്ടാളുകൾ മലയാളി നഴ്‌സുമാരാണ്. തായിഫ് റാനിയ റോഡിലാണ് വാഹനാപകടം നടന്നത്. കോട്ടയം സ്വദേശിനികളാണ് മരണപ്പെട്ട നഴ്‌സുമാർ.

കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്‌സി മോൾ മാത്യു (46), കോട്ടയം കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി, തമിഴ്‌നാട് അണ്ണാ സത്യാ നഗറിൽ താമസിക്കുന്ന വിജയലക്ഷ്മി ജഗദീഷ് (37), തഞ്ചാവൂർ പട്ടുകോട്ടയിൽ അന്തോ ണിയാർ സ്ട്രീറ്റിൽ ഹെപ്സിബ ദേവമണി (33) എന്നിവരാണ് മരിച്ചത്

അൽ ഗാഫ ഡിസ്പൻസറിയിലും അൽ വല ഡിസ്പൻസറിയിലും ജോലി ചെയ്തു വരികയായിരുന്ന നാല് പേരും അവധിദിനമായ വെള്ളിയാഴ്ച സ്വദേശിയുടെ വാഹനത്തിൽ റാനിയയിലേക്ക് പർച്ചേസിങ്ങിന് വേണ്ടി പുറപ്പെട്ടതായിരുന്നു. റാനിയയിൽ നിന്ന് 40 കിലോമീറ്റർ അകലെ വെച്ച് ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയാ യിരുന്നു.

മരിച്ചവരുടെ നിയമ നടപടികൾ പൂർത്തി യാക്കാൻ റാനിയ കെഎംസിസി പ്രസിഡണ്ട് നൗഷാദ് പോത്തുകല്ലും ജനറൽ സെക്രട്ടറി ഷൗക്കത്ത് മൗലവിയും രംഗത്തുണ്ട്. മൃതദേഹങ്ങൾ റാനിയ ജനറൽ ആശുപത്രിയിൽ സൂഷിച്ചിരിക്കുകയാണ്.

കടപ്പാട്: ചന്ദ്രിക 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!