ദുബൈ: വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ചയ്ക്കിടെ ധീരതയും ഉത്തരവാദിത്തബോധവും പ്രകടിപ്പിച്ച ഫ്‌ളൈദുബൈ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
മനുഷ്യജീവന് സംരക്ഷണം നല്‍കുന്നതിലുള്ള മച്ചാറിന്റെ ധീരതയെയും ഉത്തരവാദിത്തബോധത്തെയും പ്രതിബദ്ധതയെയും ഷെയ്ഖ് ഹംദാന്‍ പ്രശംസിച്ചു. ‘ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ധീരതയും ഉത്തരവാദിത്തവും മനുഷ്യജീവനോടുള്ള കരുതലുമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഞങ്ങളുടെയും രാജ്യത്തിന്റെ നേതൃത്വത്തിന്റെയും പൂര്‍ണമായ അഭിനന്ദനവും പ്രശംസയും അദ്ദേഹത്തിനുണ്ട്,- ഷെയ്ഖ് ഹംദാന്‍ സാമൂഹികമാധ്യമ കുറിപ്പില്‍ പറഞ്ഞു.
ഫ്‌ളൈദുബൈ എഫ്‌സെഡ്1073 വിമാനത്തിലുണ്ടായ സുരക്ഷാ സംഭവവുമായി ബന്ധപ്പെട്ടാണ് പൈലറ്റിന്റെ ധീരമായ ഇടപെടല്‍ ശ്രദ്ധേയമായത്. സംഭവത്തെ നിയന്ത്രണവിധേയമാക്കാന്‍ സഹായിച്ച ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍, വിമാനത്തിലെ ജീവനക്കാര്‍, യാത്രക്കാര്‍ എന്നിവരെ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തേ അഭിനന്ദിച്ചിരുന്നു.
മച്ചാര്‍ സുരക്ഷിതമായി യുഎഇയില്‍ തിരിച്ചെത്തിയതായും ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സയില്‍ കഴിയുകയാണെന്നും അധികൃതര്‍ അറിയിച്ചു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
