യുക്രെയ്നിൽ കനത്ത വ്യോമാക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു

News Desk
1 Min Read

കീവ്: യുക്രെയ്നിൽ റഷ്യൻ വ്യോമാക്രമണം കടുപ്പിച്ചു. ശനിയാഴ്ച നാലു പേര്‍ കൊല്ലപ്പെട്ടു. സപോരിയ മേഖലയിൽ ആക്രമണത്തിൽ തകര്‍ന്ന വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി രണ്ട് സ്ത്രീകളും മരണമടഞ്ഞു. ഇതിനിടെ റഷ്യൻ എണ്ണ ശാലകൾക്ക് എതിരായി ഉക്രെയ്ൻ തുടരുന്ന ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു.

ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും, ശക്തമായ ഗ്ലൈഡ് ബോംബുകളും, ജെറ്റ് അധിഷ്ഠിത ഡ്രോണുകളും ഉപയോഗിച്ചാണ് ഇപ്പോൾ റഷ്യൻ തിരിച്ചടി. . കഴിഞ്ഞ ദിവസം നൂറോളം ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ മുന്നേറ്റത്തിന് ശ്രമിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നാലര വര്‍ഷം പിന്നിടുകയാണ്. ഒഡേസ, സുമി, ഖാർകിവ് മേഖലകളിൽ വീടുകളും ആക്രമണത്തിന് ഇരയായി.

റഷ്യയുടെ വരുമാന മാര്‍ഗങ്ങൾ തടയാൻ സമ്പൂര്‍ണ ഉപരോധത്തിന് ആഹ്വാനം ചെയ്യണമെന്ന് സെലൻസ്കി യു എൻ സമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ഉക്രെയ്നിന്റെ ദീർഘദൂര ഡ്രോണുകൾ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകളെയും ബിസിനസുകളെയും ലക്ഷ്യമിട്ടു. തെക്കൻ ക്രാസ്നോദർ മേഖലയിൽ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ ശനിയാഴ്ച അറിയിച്ചു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!