കൊല്ലത്ത് അമിത് ഷായ്‌ക്കുനേരെ കരിങ്കൊടി; അതീവ സുരക്ഷ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

News Desk
1 Min Read

കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അമിത് ഷായുടെ വാഹന വ്യൂഹത്തിനു മുന്നിലേക്കു ചാടി വീണായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അമിത് ഷാ കൊല്ലം ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി വാഹനത്തിൽ പോകുമ്പോഴായിരുന്നു സംഭവം. 

പ്രതിഷേധത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അതീവ സുരക്ഷയാണ് അമിത് ഷായ്ക്കായി ഒരുക്കിയിരുന്നത്. ഇതൊക്കെ മറികടന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. 

കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അമിത് ഷാ എത്തിയത്. തുടർന്ന് ഹെലികോപ്റ്റർ മാർഗം അമൃതപുരിയിലെത്തും. മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിശ്വ സേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!