സ്കൂളുകളിൽ സംഘ്പരിവാർ പ്രസിദ്ധീകരണത്തിൻ്റെ പരീക്ഷ; അനുമതി റദ്ദാക്കാൻ നിർദേശിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ

News Desk
1 Min Read

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ സംഘ്പരിവാർ സംഘടന ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ ‘മയിൽപ്പീലി’ മാസികയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ‘യങ് സ്കോളർ എക്സാം’ എന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.

പരീക്ഷ നടത്താൻ നൽകിയ അനുമതി റദ്ദാക്കാൻ മന്ത്രി നിർദേശിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ സംഭവത്തിൽ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

ആർഎസ്എസ് ആഭിമുഖ്യമുള്ള അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാസികയും സഹകരിച്ച് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പരീക്ഷ നടത്താൻ അനുമതി നൽകിയത്. ഇത് ആദ്യമായാണ് ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!