ജിദ്ദ: ഇസ്ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ പുണ്യഭൂമികളില്‍ ഒന്നായ മദീനയും അവിടുത്തെ ചരിത്രമുറങ്ങുന്ന പുണ്യ സ്ഥലങ്ങളുടേയും സന്ദര്‍ശനം ഹൃദ്യവും നവ്യവുമായ അനുഭവമായി മാറി.
തനിമ സാംസ്കാരിക വേദി ബലദ് മേഖല സംഘടിപ്പിച്ച ഈ ചരിത്ര പഠന സന്ദര്‍ശന യാത്രയില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമുള്‍പ്പടെ നിരവധി പേര് പങ്കെടുത്തു.
ഇസ്ലാമിലെ ചരിത്ര പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ ജീവിത പരിവര്‍ത്തനത്തിന് നിമിത്തമാകണമെന്നും പുര്വ്വിക പ്രവാചകന്മാരുടെയും മഹാന്മാരുടെയും മാതൃകകള്‍ പിന്തുടരാന് പ്രചോദനമാകണമെന്നും മുഖ്യ മാര്‍ഗദര്‍ശിയും വാഗ്മിയുമായ ജാഫര്‍ എളമ്പിലക്കോട് ഉണര്‍ത്തി. മസജിദ് നബവിയും ചുറ്റുമുള്ള പുണ്യ പ്രദേശങ്ങളും, മസ്ജിദ് സജദ, ഉഹ്ദ് രണാങ്കണ ഭൂമി, അമ്പൈയതുകാരുടെ കുന്ന്, രക്ത സാക്ഷികളുടെ മഖ്ബറ, ഉഹ്ദ് മലയില്‍ നബി അഭയം പ്രാപിച്ച ഗുഹ, മസ്ജിദ് ഖിബ്ലതൈന്, ഇദ്ഖ് കിണര്‍, സല്‍മാനുല്‍ ഫാരിസയുടെ നാമകാരണത്തില് അറിയപ്പെടുന്ന ഈത്തപ്പഴതോട്ടം, ഗര്‍സ് കിണര്‍, കഅ്ബ് ഇബ്നു അശ്റഫിന്്റെ പൗരാണിക കോട്ട, മസ്ജിദ് ഖുബ, മസ്ജിദുല്‍ അസ്ബ തുടങ്ങിയ ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ അതിന്റെ വിവരണങ്ങളോടെപ്പം സന്ദര്‍ശിച്ചത് പുതിയ അനുഭൂതി ഉളവാക്കി.
ജിദ്ദയില്‍ നിന്നുള്ള യാത്രക്കിടയില്‍ നടത്തി ക്വിസ് മല്‍സരത്തിന് സലീം യൂസ്ഫ്, ശുകൂര്‍ ചേകന്നൂര്‍, അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ നേതൃത്വം നല്കി. നബിചര്യയുടെ പ്രാമാണികത, അറിവും യാത്രയും, സോഷ്യല്‍ മീഡിയ എന്ന വിഷയത്തില്‍ അബ്ദുല്‍ റഹിമാന്‍ ഉമരി, ഇബ്റാഹീം ശംനാട്, ഷമീം ചേന്ദമഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ഐദാൻ മുഹമ്മദ് ഖിറാഅത് നടത്തി. അൻഷാദ് മുഹമ്മദ് , ഷഹബാസ് അഹമ്മദ്, ഫാത്തിമ ആയത്ത് സഫാദ് എന്നിവർ ഭക്തി ഗാനങ്ങൾ ആലപിച്ചു. അഫ്സല് രാമപുരം, മഅ്റൂഫ് തൃകരിപ്പൂര്, ഷൗക്കത്ത് വി. കെ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
