‘ഗ്യാനേഷ് കുമാര്‍ ഒന്നാംനമ്പര്‍ രാജ്യദ്രോഹി, ഉടന്‍ രാജിവയ്ക്കണം’; രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

News Desk
1 Min Read

ന്യൂഡല്‍ഹി: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എത്രയും പെട്ടെന്ന് രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി). അന്ത്യശാസനമായി 48 മണിക്കൂര്‍ സമയം നല്‍കിയ സിജെപി, ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

എസ്‌ഐആര്‍, തെരഞ്ഞെടുപ്പ് അട്ടിമറികള്‍, തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് സിജെപി രാജി ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സിജെപി സ്ഥാപകനും ദേശീയ കണ്‍വീനറുമായ അഭിജീത് ദീപ്‌കെ, സഹ കണ്‍വീനര്‍മാരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവര്‍ പങ്കെടുത്തു.

‘500 രൂപയുടെ സ്റ്റാര്‍ബക്‌സ് ഡ്രിങ്കില്‍ ദേ ചത്തുകിടക്കുന്നു ഒരു ഈച്ച’; ചര്‍ച്ചയായി വീഡിയോ, മറുപടിയുമായി കമ്പനി
മൂന്ന് ആവശ്യങ്ങള്‍ സിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ചു. ഗ്യാനേഷ് കുമാര്‍ രാജി വെക്കുക, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനരീതി തിരികെ കൊണ്ടുവരിക എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ജന്തര്‍ മന്തര്‍ 2.0 ഉറപ്പായും ഉണ്ടാകും എന്നും സിജെപി മുന്നറിയിപ്പ് നല്‍കി.

ഗ്യാനേഷ് കുമാറിനെ രാജ്യത്തെ ഒന്നാംനമ്പര്‍ രാജ്യദ്രോഹിയെന്നാണ് സിജെപി വിശേഷിപ്പിച്ചത്. ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. അധികാരം ദുരുപയോഗം ചെയ്യുകയാണ്. വോട്ട് വെട്ടി ഒരു കൂട്ടരെ സഹായിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയിരുന്നില്ല. രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുമ്പോള്‍ പ്രാദേശിക പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ഓരോന്നായി തകര്‍ത്തു. പല സംസ്ഥാനങ്ങളിലും അധികാരം മറിച്ചിട്ടു. മമത ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍, എം.കെ സ്റ്റാലിന്‍, പിണറായി വിജയന്‍ തുടങ്ങിയ പേരുകള്‍ അഭിജീത് ദീപ്‌കെ ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!