സഊദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടും ഡ്രോൺ പ്രദർശനവും മാറ്റിവെച്ചു

malayalampress
1 Min Read

റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ പ്രദേശങ്ങളിൽ പ്രഖ്യാപിച്ച വെടിക്കെട്ടും ഡ്രോൺ പ്രദർശനവും മാറ്റിവെച്ചു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ സംരംഭങ്ങളിലൊന്നായ വിനോദ പരിപാടികൾക്കായുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ‘ലൈവ് ഇറ്റ്’ (Live It) ആണ് സഊദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട്, ഡ്രോൺ ഷോ എന്നിവ മാറ്റിവെച്ചതായി അറിയിച്ചത്.

ഇവയ്ക്കായുള്ള പുതിയ തീയതി പിന്നീട് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. രാജ്യത്തുടനീളം വിപുലമായ വിനോദ-സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിക്കുന്ന സഊദി ദേശീയ ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

സ്ഥാപക രാജാവായ അബ്ദുൽ അസീസ് ബിൻ അബ്ദുൽ റഹ്മാൻ അൽ സഊദ്, സഊദി അറേബ്യൻ രാജ്യത്തെ ഏകീകരിച്ചതിന്റെ തൊണ്ണൂറ്റിയാറാം വാർഷികമാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. 1932 സെപ്റ്റംബർ 23-ന് പുറപ്പെടുവിച്ച രാജകീയ ഉത്തരവിലൂടെയാണ് ‘സഊദി അറേബ്യൻ രാജ്യം’ എന്ന പേരിൽ രാജ്യത്തിന്റെ ഏകീകരണം പ്രഖ്യാപിക്കപ്പെട്ടത്.

രാജ്യത്തിന്റെ വികസനപരവും സാമ്പത്തികവും സാംസ്കാരികവുമായ നേട്ടങ്ങൾ ആഘോഷിക്കുന്ന വാർഷിക അവസരമാണ് ദേശീയ ദിനം. ഈ വേളയിൽ രാജ്യത്തിന്റെ ചരിത്രയാത്ര, സ്വത്വം, പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വിവിധ പരിപാടികൾക്കും പ്രകടനങ്ങൾക്കും വിവിധ പ്രദേശങ്ങൾ സാക്ഷ്യം വഹിക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!