റിയാദ്/നഗോയ: സൗദിയുടെ കായിക ചരിത്രത്തിൽ പുതിയ അധ്യായമെഴുതി ദിന അഹമ്മദ്. ഏഷ്യൻ ഗെയിംസിൽ കരാട്ടെ വനിതകളുടെ 68 കിലോഗ്രാം വിഭാഗത്തിൽ വെങ്കലം നേടിയ ദിന, സീനിയർ ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ മെഡൽ നേടുന്ന ആദ്യ സൗദി വനിതയായി.
നേപ്പാളിന്റെ അരുക ഗുരുങ്ങിനെതിരായ പോരാട്ടത്തിൽ ദിന തുടക്കത്തിൽ 0–3ന് പിന്നിലായിരുന്നു. എന്നാൽ ശക്തമായ തിരിച്ചുവരവിലൂടെ മത്സരം 8–7ന് സ്വന്തമാക്കി ചരിത്ര മെഡൽ ഉറപ്പിച്ചു. ഇതോടെ ഏഷ്യൻ ഗെയിംസിലെ സൗദി വനിതകളുടെ ആദ്യ മെഡലെന്ന നേട്ടവും സ്വന്തമായി. രാജ്യത്തിന്റെ രാജ്യാന്തര കായികരംഗത്തെ വനിതാ സാന്നിധ്യത്തിന് പുതിയ നാഴികക്കല്ലായി ദിനയുടെ നേട്ടം.
പുരുഷന്മാരുടെ 60 കിലോഗ്രാം കരാട്ടെയിൽ സൗദിയുടെ സൗദ് അൽ ബഷീറും വെങ്കലം നേടി. നേപ്പാളിന്റെ താമാങ്ങിനെ 2–0ന് തോൽപ്പിച്ചാണ് മെഡൽ ഉറപ്പിച്ചത്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
