കൊച്ചി: മറൈന്‍ ഡ്രൈവിനെ ജനസാഗരമാക്കി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല പരിസമാപ്തി. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ ‘വൈറ്റ് ഗാര്‍ഡിന്റെ’ പ്രൗഢഗംഭീരമായ പരേഡും പതിനായിരങ്ങള്‍ അണിനിരന്ന ചിട്ടയായ റാലിയും യൂത്ത് ലീഗിന്റെ ശക്തിയും അച്ചടക്കവും വിളിച്ചറിയിക്കുന്നതായിരുന്നു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് എം.എല്‍.എ, ട്രഷറര്‍ പി. ഇസ്മയില്‍, ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍, മറ്റ് ഭാരവാഹികള്‍ തുടങ്ങി പ്രമുഖ നേതാക്കള്‍ റാലിക്ക് നേതൃത്വം നല്‍കി.
സമ്മേളനത്തില്‍ ലീഗിന്റെയും യു.ഡി.എഫിന്റെയും മതേതര നിലപാടുകളെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ശക്തമായി പ്രകീര്‍ത്തിച്ചു. മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ശക്തി പ്രാപിച്ചത് അവരുടെ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാടുകള്‍ കൊണ്ടാണെന്നും, വര്‍ഗീയതയോട് യാതൊരു കാരണവശാലും യു.ഡി.എഫ് ഒത്തുതീര്‍പ്പ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ അക്രമ രാഷ്ട്രീയത്തിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി രൂക്ഷവിമര്‍ശനമുന്നയിച്ചു. കാലഹരണപ്പെട്ട ആശയങ്ങളുമായി മുന്നോട്ടുപോകുന്ന സി.പി.എം, കലാലയങ്ങളില്‍ ഭീകരതയുടെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അക്രമ രാഷ്ട്രീയം ഭയന്ന് വിദ്യാര്‍ത്ഥികള്‍ നാടുവിടേണ്ട അവസ്ഥയാണുള്ളതെന്നും, ഇത്തരം അക്രമങ്ങളുടെയും ഭയപ്പെടുത്തലുകളുടെയും കാലം കഴിഞ്ഞെന്ന് ഇടതുപക്ഷം തിരിച്ചറിയണമെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു.
മുസ്ലിം ലീഗ്് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാനം ചെയ്തു. മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയംഗ് ഖാര്‍ഗേ അടക്കമുള്ള ഒട്ടേറെ പ്രമുഖര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
