ഫ്ലോറിഡ: സ്‌കാനിങ്ങിനിടെ രോഗിയെ ലൈംഗികമായി പീഡിപ്പിച്ച എംആർഐ ടെക്‌നീഷ്യൻ അറസ്റ്റിൽ. ഗബ്രിയേൽ ക്രൂസ് (42) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഈ മാസം 13ന് സെന്റ് ലൂസി ആശുപത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
എംആർഐ സ്കാനിങ് നടത്തുന്നതിനായി മരുന്ന് നൽകി 64 വയസ്സുകാരിയായ രോഗിയെ മയക്കിയ ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. എംആർഐ സ്‌കാനിങ്ങിനിടെ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പിറ്റേ ദിവസമാണ് രോഗി പരാതിപ്പെട്ടത്. ആശുപത്രി ജീവനക്കാർ ഇത് പോർട്ട് സെന്റ് ലൂസി പൊലീസിനെ അറിയിച്ചു. പ്രതി ഗബ്രിയേൽ ക്രൂസ് ആണ് സംശയത്തെ തുടർന്ന് പൊലീസ് എംആർഐ ഏരിയയിൽ നിന്നുള്ള നിരീക്ഷണ വിഡിയോ പരിശോധിച്ചു.
നിരീക്ഷണ വിഡിയോയിൽ രോഗി മുറിയിൽ പ്രവേശിക്കുന്നതിന്റെയും പുറത്തുകടക്കുന്നതിന്റെയും ദൃശ്യങ്ങൾക്ക് ശേഷം ഗബ്രിയേൽ ക്രൂസ് ചില വസ്തുക്കൾ വലിച്ചെറിയുന്നത് കണ്ടെത്തി. ഈ വസ്തുക്കൾ കണ്ടെടുത്ത പൊലീസ് ഫൊറൻസിക് പരിശോധന നടത്തി കുറ്റകൃത്യം നടത്തിയതായി സ്ഥിരീകരിച്ചു.
അന്വേഷണവുമായി സഹകരിച്ചതായി ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന പെരുമാറ്റം അനുവദിക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആശുപത്രി വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
