പവർകട്ടിൽ കുടുംബകോടതി പ്രവർത്തനം നിലച്ചു; കേസ് വിളിച്ചത് മൊബൈൽ വെളിച്ചത്തിൽ

News Desk
1 Min Read

കരുനാഗപ്പള്ളി: പവർകട്ടിൽ കുടുംബകോടതി പ്രവർത്തനം മുടങ്ങി. ചവറ ശങ്കരമംഗലത്ത് പ്രവർത്തിക്കുന്ന കുടുംബ കോടതിയുടെ പ്രവർത്തനമാണ് വൈദ്യുതി നിയന്ത്രണം മൂലം മുടങ്ങിയത്‌.

കുടുംബ കോടതിയിലെ പല കേസുകളും വീഡിയോ കോൺഫറൻസിലൂടെയും മറ്റുമാണ്‌ വിചാരണ നടത്തുന്നത്. 2022 മുതൽ 2026 വരെയുള്ള കേസുകൾ കോടതി ഷെഡ്യൂൾ ചെയ്തിരുന്നു. പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ വൈദ്യുതി തടസ്സവും ഉണ്ടായി. ജനറേറ്ററും പ്രവർത്തിച്ചിരുന്നില്ല.

തുടർച്ചയായ വൈദ്യുതി തടസ്സത്തെ തുടർന്ന് ഇൻവെർട്ടറും കംപ്യൂട്ടറിന്റെ യുപിഎസുകളും പ്രവർത്തനരഹിതമായി. ആദ്യ കേസ് തന്നെ ബെഞ്ച് ക്ലർക്ക് വിളിച്ചത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിലാണ്.

ഓൺലൈൻ വിചാരണ അടക്കം നടത്താനാകാതെ കോടതിയുടെ പ്രവർത്തനം തുടരാൻ കഴിയാത്ത സാഹചര്യമായി. ഇതോടെ കോടതിയുടെ എല്ലാ പ്രവർത്തനവും മുടങ്ങുകയായിരുന്നു.
….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!