കടുത്ത മര്‍ദ്ദനം…പീഡനം…ചികിത്സയില്ല…; ഇസ്‌റാഈല്‍ തടവറകളില്‍ കഴിയുന്നവരില്‍ 37 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍ 

News Desk
1 Min Read

വിചാരണയോ ചികിത്സയോ പോലുമില്ലാതെ ഇസ്‌റാഈല്‍ തടവറയില്‍ കഴിയുന്നവരില്‍ 37 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകര്‍.കുറ്റാരോപണമോ വിചാരണയോ ഇല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് തടവിലുള്ള 19 പേര്‍ ഉള്‍പ്പെടെ 37 ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്‌റാഈല്‍ ജയിലുകളില്‍ തടവിലാക്കിയിട്ടുണ്ടെന്ന് ഞായറാഴ്ച ഫലസ്തീന്‍ പ്രിസണര്‍ സൊസൈറ്റി പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

റിപ്പോര്‍ട്ടിംഗിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ്, തടവുശിക്ഷ, ഏകാന്ത തടവ്, വിചാരണ എന്നിവയിലൂടെ ഇസ്‌റാഈല്‍ അധികൃതര്‍ ലക്ഷ്യമിടുന്നത് തുടരുകയാണെന്ന് സൊസൈറ്റി പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിന്റെ തെക്കുള്ള ബെത്ലഹേമിലെ വീടുകളില്‍ വ്യാഴാഴ്ച ഇസ്‌റാഈല്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് അറസ്റ്റിലായ മുആത് അമ്മാര്‍, സബ്‌രി ജിബ്‌രിന്‍ എന്നിവരാണ് അവസാനമായി തടവിലാക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ഉള്‍പ്പെടുന്നത്

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!