റിയാദ്: കെഎംസിസി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസില്‍ സംഘടിപ്പിച്ച നോർക്ക ഹെൽപ് ഡെസ്ക് ചരിത്രമായി. രണ്ടാം ഘട്ടം ഹെൽപ് ഡെസ്ക് പൂർത്തിയായതോടെ ആയിരക്കണക്കിന് പ്രവാസികൾക്ക് നോർക്ക കാർഡും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വവും എടുത്ത് നൽകുവാനും സാധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
ഇന്നലെ ഉച്ചക്ക് ബത്ഹ കെഎംസിസി ഓഫീസിൽ ആരംഭിച്ച രണ്ടാം ഘട്ട ഹെൽപ് ഡെസ്ക് രാത്രി പത്ത് മണിക്കാണ് സമാപിച്ചത്. ആളുകൾ കൂടുതൽ വന്നതോടെ ടോക്കൺ നൽകിയാണ് തിരക്ക് നിയന്ത്രിച്ചത്.
ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള അവസരം ഈ മാസം പതിനെട്ടിന് അവസാനിക്കുകയാണ്. ഓൺ ലൈനിൽ ചേരുവാനുള്ള സൗകര്യം ഉണ്ടെങ്കിലും പലർക്കും ഇതിന്റെ വിവിധ സ്ലാബുകളെ കുറിച്ച് അറിയാത്തത് മൂലമാണ് റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നോർക്ക സമിതി രൂപീകരിക്കുകയും ഹെൽപ് ഡെസ്കിനെ കുറിച്ച് ആലോചിക്കുകയും ചെയ്തത്.
ആദ്യഘട്ടത്തിൽ പ്രവാസികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി രാത്രി സമയങ്ങളിൽ ഓഫീസിൽ ആളുകൾക്ക് കാർഡ് എടുക്കുവാനും ഇൻഷുറൻസിൽ ചേരുവാനുള്ള സൗകര്യവും ഒരുക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിപുലമായ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചത്. ആദ്യ ഘട്ടത്തിൽ തന്നെ അഞ്ഞുറിലധികം പ്രവാസികളാണ് അതുപയോഗപ്പെടിത്തിയത്.
രണ്ടാം ഘട്ടം നടത്തിയപ്പോഴും അറുനൂറിലധികം ആളുകൾ അവസരം പ്രയോജനപ്പെടുത്തി. പ്രത്യേകം പരിശീലനം നേടിയ മുപ്പതിലധികം കെഎംസിസി പ്രവർത്തകർ കർമ്മ നിരതരായി പ്രവർത്തിച്ചതിന്റെ ഫലമായാണ് ഇത്രയും ആളുകൾക്ക് സേവനം ചെയ്യുവാൻ സാധിച്ചതെന്ന് സമിതിയുടെ ചുമതലയുള്ള കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷമീർ പറമ്പത്തും കൺവീനർ ഫൈസൽ പൂനൂരും പറഞ്ഞു. ഇൻഷുറൻസിൽ ചേരുവാനുള്ള സമയം നീട്ടി നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
സഊദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ദേശീയ കമ്മിറ്റി സെക്രട്ടറിയേറ്റംഗളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല, റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ, ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ ജലീൽ തിരൂർ, നാസർ മാങ്കാവ്, റഫീഖ് മഞ്ചേരി, സിറാജ് മേടപ്പിൽ, നജീബ് നല്ലാംങ്കണ്ടി, ഷംസു പെരുമ്പട്ട, പി. സി മജീദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ അമ്പലക്കണ്ടി, സഫീർ തിരൂർ, ഷബീർ മണ്ണാർക്കാട്, അസീസ് വയനാട്, നാസർ വാകേരി, ബഷീർ ഇരുമ്പുഴി, സഫീർഖാൻ കരുവാരക്കുണ്ട്, ബഷീർ ചുള്ളിക്കോട്, നിഷാദ് കരിപ്പൂർ, നൗഫൽ ചാപ്പപ്പടി, നസീർ കണ്ണീരി, യൂനുസ് തോട്ടത്തിൽ, ശബാബ് ധർമ്മടം, സുധീർ ചൂരൽമല, ഡോ. ജലീൽ മാസ്റ്റർ, ഇസ്ഹാഖ് താനൂർ, ജാഫർ അലി പൂളക്കൽ, ഹനീഫ മൂർക്കനാട്, യൂനുസ് കൈതാക്കോടൻ, ഇജാസ് തൃശൂർ, ജാഫർ മയ്യയിൽ, മുജീബ് വണ്ടൂർ, ഇഖ്ബാൽ തിരൂർ, ലത്തീഫ് കട്ടിപ്പാറ, സലാം മേപ്പാടി, സിദ്ധീഖ് കോനാരി, ഷറഫു വള്ളിക്കുന്ന്, ഫിറോസ് വള്ളിക്കുന്ന്, ഷംസു വടപുറം, ജംഷീദ് കരുവാരക്കുണ്ട്, റാഷിദ് പാണ്ടിക്കാട്, സിദ്ധീഖ് കോങ്ങാട്, റഷീദ് പാടിയങ്ങൽ, അബ്ദുൽ ഖാദർ കാരന്തൂർ, മജീദ് മണ്ണാർമല, അബൂട്ടി തുവ്വൂർ, ബഷീർ എടപ്പള്ളി എന്നിവർ ഹെൽപ് ഡെസ്കിന് നേതൃത്വം നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
