കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു

News Desk
0 Min Read

പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. കെ അച്യുതന്‍ നാല് തവണ ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചിറ്റൂര്‍ നഗരസഭ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1950ല്‍ കിട്ടുണ്ണിയുടെയും വള്ളിയുടെയും മകനായി ചിറ്റൂരിലാണ് ജനനം. 1979 – 1996 വരെ ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ചെയര്‍മാനായിരുന്നു. തത്തമംഗലം സര്‍വീസ് സഹകരണ ബേങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലെ ചിറ്റൂര്‍ എംഎല്‍എ സുമേഷ് അച്യുതന്റെ പിതാവാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!