കൊല്ലം: പ്രണയബന്ധം വീട്ടുകാർ എതിർത്തതിനെത്തുടർന്ന് കമിതാക്കൾ ശാസ്താംകോട്ട തടാകത്തിൽ ചാടി ജീവനൊടുക്കി. വലിയോട് മറവൻകോട് ഐഎച്ച്ഡിപി ഉന്നതിയിലെ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി(19), പൂയപ്പള്ളി സ്വദേശി രാജീവ് (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ശാസ്താംകോട്ടയിൽ എത്തി ഇരുവരും തടാകത്തിൽ ചാടുകയായിരുന്നു. ഞായറാഴ്ച രാവിലെയോടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്
കഴിഞ്ഞ കുറച്ചു നാളുകളായി രാജീവും അഭിരാമിയും തമ്മിൽ പ്രണയത്തിലായിരുന്നു. വീട്ടുകാർ പരാതിപ്പെട്ടതിനെത്തുടർന്ന് വിഷയത്തിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയപ്പോഴും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്ന് ഇരുവരും എഴുതി ഒപ്പിട്ടു നൽകിയിരുന്നു.
ശനിയാഴ്ച വൈകിട്ടോടെയാണ് അഭിരാമിയും രാജീവും തടാകത്തിനു സമീപമെത്തിയത്. ഇരുവരുടെയും ബാഗുകൾ കരയിൽനിന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
