കണ്ണൂർ: മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും ശേഷം പുതിയ ഓപ്പറേഷനുമായി കേരള പോലീസ്. ഗുണ്ടകളുടെയും മാഫിയകളുടെയും പണമിടപാടുകളും സാമ്പത്തിക സ്രോതസുകളും കണ്ടെത്തി തകർക്കുകയാണ് ലക്ഷ്യം.
ഗുണ്ടകൾ, മയക്കുമരുന്ന് സംഘങ്ങൾ, സൈബർ തട്ടിപ്പു സംഘങ്ങൾ, ക്വട്ടേഷൻ സംഘങ്ങൾ എന്നിവരുമായി ബന്ധപ്പെടുന്ന മുഴുവൻ ആളുകളുടെയും പണമിടപാടുകളും ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിക്കും. ആധുനിക സാങ്കേതികവിദ്യയും വിവിധ ഏജൻസികളുടെ സഹായവും പ്രയോജനപ്പെടുത്തിയാകും പ്രാവർത്തികമാക്കുക. പ്രതികളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, അടുപ്പമുള്ളവർ, സംഘടനകൾ, ക്രിമിനലുകൾ, തടവുശിക്ഷ അനുഭവിക്കുന്നവർ എന്നിവരുടെ ഒരു വർഷത്തിനുള്ളിലെ സാമ്പത്തിക ഇടപാടുകളും സ്രോതസുകളും അന്വേഷിക്കും. ഈ വിവരങ്ങൾ പോലീസ് ശേഖരിച്ചു തുടങ്ങി.
*മയക്കുമരുന്ന് കച്ചവടം. സിന്തറ്റിക് മരുന്ന് നിർമാണവും കച്ചവടവും
* ആയുധക്കടത്ത്, മനുഷ്യക്കടത്ത്
*ക്വട്ടേഷൻ, മാസപ്പടി
*തട്ടിക്കൊണ്ടുപോകൽ,
*വ്യാജ ഉത്പന്നങ്ങൾ, വ്യാജമരുന്നുകൾ,
*സൈബർ കുറ്റകൃത്യങ്ങൾ
*ചൂതാട്ടം
* ഭൂമിക്കച്ചവടം
മാഫിയകളെ തകർക്കും
മാഫിയകളുടെയും ഗുണ്ടകളുടെയും അനധികൃത സാമ്പത്തിക സ്രോതസുകൾ തകർക്കുകയാണ് ലക്ഷ്യം. ഇതിനായി പുതിയ ഓപ്പറേഷന് രൂപം നൽകും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
