കോഴിക്കോട് ട്രെയിൻ തട്ടി യുവാവ് മരിച്ചു

News Desk
1 Min Read

കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂർ പൂക്കയിൽ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന പൂളക്കണ്ടി നൗഫൽ ആണ് മരിച്ചത്. അരീക്കാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഫൽ. 

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ട്രാക്കിൽ അപകടമുണ്ടായെന്ന് തിരിച്ചറിഞ്ഞ ലോക്കോ പൈലറ്റ് ഉടൻ റെയിൽവേ പൊലീസിനെയും പ്രാദേശിക പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!