സഊദിയിൽ ഫോർക് ലിഫ്റ്റ് അപകടം: മലയാളിക്ക് ദാരുണാന്ത്യം

malayalampress
0 Min Read

ജിദ്ദ: സഊദിയിലെ ജിദ്ദയിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് ഒറ്റപ്പാലം വരോട് സ്വദേശി പുളിക്കലകത്ത് ബഷീർ (57) ആണ് മരിച്ചത്. ജിദ്ദ അബാനിൽ വെച്ചാണ് അപകടം. ബവാദിയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ഭാര്യ: നസീമ, മക്കൾ: നവാസ് (ജിദ്ദ), നഫ്‌ല, നൗഫൽ (ത്വാഇഫ്), സഹോദരങ്ങൾ: ഹനീഫ (ഖത്തർ), ഷരീഫ്, സുഹ്‌റ, മരുമക്കൾ: നിസാമുദ്ധീൻ, തസ്‌നിം.

ജിദ്ദ അബ്ഹുർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ ആവശ്യമായ നിയമനടപടികൾക്ക് രംഗത്തുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!