“സമയവും സാഹചര്യവുമുണ്ടായിട്ടും ഉപയോഗിച്ചില്ല”; ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധമെന്തെന്ന് വെളിപ്പെടുത്തി മെസ്സി

News Desk
1 Min Read

ഇംഗ്ലീഷ് പഠിക്കാൻ കഴിയാത്തതിൽ കുറ്റബോധമുണ്ടെന്ന് ലയണൽ മെസ്സി. ചെറുപ്പ കാലത്ത് സമയം ലഭിച്ചെങ്കിലും ഇംഗ്ലീഷ് പഠിക്കാനായില്ല. ഇന്ന് അതിൽ കുറ്റബോധമുണ്ടെന്നും മക്കളോട് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം പറയാറുണ്ടെന്നും ലയണൽ മെസ്സി പറഞ്ഞു.

ലോകഫുട്ബോളിലെ ഇതിഹാസ താരമായ മെസ്സിയുടെ ഏറ്റവും വലിയ കുറ്റബോധമെന്താണ്. മറ്റൊന്നുമല്ല, അത് ഇംഗ്ലീഷ് ഭാഷ പഠിക്കാൻ കഴിയാത്തതാണ്. ചെറുപ്പത്തിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലെത്തിയ മെസ്സി രണ്ട് പതിറ്റാണ്ടോളം അവിടെ തുടർന്നു. ഫുട്ബോളിലെ സൂപ്പർ താരമായി മാറിയ മെസ്സിക്ക് ഇംഗ്ലീഷ് പഠിക്കാൻ എല്ലാവിധ സൗകര്യവുമുണ്ടായിരുന്നു. എന്നാൽ ചെറുപ്പത്തിൽ സമയം ലഭിച്ചിട്ടും ഇംഗ്ലീഷ് പഠിക്കാൻ ശ്രമിച്ചില്ലെന്നും തൻ്റെ ഏറ്റവും വലിയ കുറ്റബോധമിതാണെന്നും മെസ്സി പറഞ്ഞു.

ലോകവേദികളിൽ പ്രമുഖരുമായി സംസാരിക്കാൻ അവസരം ലഭിച്ചിട്ടും ഭാഷ അറിയാത്തതിനാൽ അതിന് കഴിയാതെ വന്നപ്പോൾ അപകർഷതാബോധം തോന്നിയിരുന്നതായതും മെസ്സി കൂട്ടിച്ചേർത്തു. ഇതോടെയാണ് തനിക്ക് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെട്ടതെന്നും മെസ്സി പറഞ്ഞു.

മക്കൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാറുണ്ടെന്ന് പറഞ്ഞ മെസ്സി വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും വ്യക്തമാക്കി. ലോകവേദികളിൽ പങ്കെടുക്കുമ്പോൾ സാധാരണ മെസ്സി സ്പാനിഷ് ഭാഷയിലാണ് സംസാരിക്കാറുള്ളത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!