ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

News Desk
1 Min Read

തൊടുപുഴ: ടാറിങ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ചു. വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.ഐ.യും മടക്കത്താനം സ്വദേശിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്.

മാങ്ങാട്ടുകവല-ഷാപ്പുംപടി നാലുവരിപ്പാതയിൽ ബുധനാഴ്ച വൈകീട്ട് 4.30-നായിരുന്നു അപകടം. ഔദ്യോഗിക ജോലികൾക്കുശേഷം ബസിൽ മാങ്ങാട്ടുകവലയിൽ വന്നിറങ്ങിയ ജൂബീന, അവിടെ പാർക്ക്ചെയ്തിരുന്ന സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ജീപ്പ് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവ്: ഇമ്രാൻ കരീം.

മക്കൾ: ഇമാദ്, ഇസ ഫാത്തിമ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിൽ.
അശാസ്ത്രീയമായ റോഡ് നിർമാണത്തിൽ പ്രതിഷേധിച്ച് സി.പി.എം. വെങ്ങല്ലൂർ ഷാപ്പുംപ്പടി റോഡ് ഉപരോധിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!