രളത്തിന്റെ മനസാക്ഷിയെ നടുക്കിയ കേസാണ് പാറശ്ശാലയിലെ ഷാരോണ്‍ രാജ് കൊലപാതകം. മറ്റൊരാളുമായി നിശ്ചയിച്ച വിവാഹത്തിനായി ഗ്രീഷ്മ എന്ന യുവതി കാമുകന്‍ ഷാരോണിനെ കളനാശിനി ചേര്‍ത്ത കഷായം കുടിപ്പിച്ച് കൊല്ലുകയായിരുന്നു. ആദ്യം ജ്യൂസില്‍ വിഷം ചേര്‍ത്ത് അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
എന്നാല്‍ രാജസ്ഥാനിലെ ജയ്പൂരിലുള്ള കവിത മീണ(24) എന്ന യുവതി ഇക്കാര്യത്തില്‍ വിജയിച്ചു. ഗ്രീഷ്മയുടെ അതേ പ്രായമുള്ള ഇവര്‍ കളനാശിനി ചേര്‍ത്ത ജ്യൂസ് സ്‌നേഹത്തോടെ നല്‍കിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കേസില്‍ ആഗസ്റ്റ് 19ന് കവിത മീണയെയും കാമുകന്‍ ഗണേഷ് മീണയെയും വിശ്വകര്‍മ പൊലീസ് അറസ്റ്റുചെയ്തു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
