വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ അമേരിക്കയുടെ പുതിയ ഭൂപ്രദേശമായി പ്രഖ്യാപിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി ചിത്രീകരിക്കുന്ന മാപ്പ് പങ്കുവെച്ചുകൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം. തന്ത്രപ്രധാനമായ പാതയ്ക്ക് മേൽ അമേരിക്കയ്ക്ക് ‘പൂർണ നിയന്ത്രണമുണ്ടെന്നും’ അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, അമേരിക്കയുടെ വാദം ഇറാൻ തള്ളി. തങ്ങളുടെ നിബന്ധനകൾ യു.എസ്. അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്റെ പ്രതിനിധി മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ നാവിക ഉപരോധം നീക്കുക, എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം പിൻവലിക്കുക, വിദേശ രാജ്യങ്ങളിൽ മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണ് ഈ ആവശ്യങ്ങളെന്നും എന്നാൽ കരാർ പിന്നീട് യു.എസ്. പാലിച്ചില്ലെന്നുമാണ് ഇറാന്റെ വാദം.
പ്രതിസന്ധി പരിഹരിക്കാൻ ഒമാനുമായി ചേർന്ന് ഇറാൻ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഒമാനെതിരെ ട്രംപ് ഭീഷണി മുഴക്കി. ഇറാനുമായുള്ള ചർച്ചകൾക്കിടയിൽ ഒമാൻ തടസ്സം സൃഷ്ടിച്ചാൽ അവിടെ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപിന്റെ അനുയായിയായ ജാരദ് കുഷ്നർ അറിയിച്ചു. കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും യു.എസ്. മുന്നോട്ട് വെക്കുന്ന നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും, ഇറാനെ ആണവായുധം നിർമിക്കാൻ അനുവദിക്കില്ലെന്നും കുഷ്നർ പറഞ്ഞു.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
