ഇന്റർനാഷണൽ ഡസ്ക്: CNN ചാനൽ വനിത റിപ്പോർട്ടറെ പരസ്യമായി ചീത്ത വിളിച്ച് ട്രംപ്. ചാനലിനെ “വ്യാജ വാർത്ത” എന്നും വിളിച്ച ട്രംപ് വനിത റിപ്പോർട്ടറെ രൂക്ഷമായി ശാസിക്കുകയും ചെയ്തു. ട്രംപിന്റെ ഓവൽ ഓഫീസിനുള്ളിൽ വെച്ചാണ് മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ട്രംപിന്റെ വിമർശനം.
സംഭാഷണത്തിനിടെ ഒരു സിഎൻഎൻ ലേഖിക ഉച്ചത്തിൽ ഒരു ചോദ്യം ചോദിച്ചതിനെ തുടർന്നാണ് യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വനിത റിപ്പോർട്ടറെ രൂക്ഷമായി ശാസിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായി.
“മിണ്ടാതിരിക്കൂ, നിങ്ങൾ വളരെ അനാദരവാണ്”, “ഈ കുട്ടിയുടെ മുന്നിൽ, നിങ്ങൾക്ക് അനാദരവായി തോന്നുന്നില്ലേ? മിണ്ടാതിരിക്കൂ, നിങ്ങൾ ആരോടാണ് സംസാരിക്കുന്നത്?” ഇങ്ങനെയായിരുന്നു ട്രംപിന്റെ വിമർശനം.
സിഎൻഎന്നിൽ നിന്നുള്ളയാളാണെന്ന് റിപ്പോർട്ടർ മറുപടി നൽകിയപ്പോൾ, “വ്യാജ വാർത്ത, നിങ്ങൾ വ്യാജ വാർത്തയാണ്” എന്ന് ആക്രോശിച്ചു മറുപടി നൽകി, “നിങ്ങളുടെ ശബ്ദം ഉച്ചത്തിലുള്ളതും അനാദരവുള്ളതുമാണ്” എന്ന് പറഞ്ഞുകൊണ്ട് അവരുടെ സംസാര രീതിയെ വിമർശിക്കുകയും ചെയ്തു.
ട്രംപിനോട് ഒരു ചോദ്യം ചോദിക്കാൻ മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ എന്ന് വിശദീകരിക്കാൻ റിപ്പോർട്ടർ മറുപടി നൽകിയെങ്കിലും വീണ്ടും ട്രംപ് റിപ്പോർട്ടറെ തടസ്സപ്പെടുത്താൻ ശ്രമിച്ചു, “മിണ്ടാതിരിക്കൂ, മിണ്ടാതിരിക്കൂ” എന്ന് പറഞായിരുന്നു ട്രംപിന്റെ ഇടപെടൽ. വൈറൽ വീഡിയോ കാണാം 👇.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
