ഇന്ത്യക്കാർക്ക് വൻ അവസരം: കേരളത്തെയും ബന്ധിപ്പിക്കും, തിരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യൻ സംരംഭകർക്ക് ബിസിനസ് അവസരങ്ങൾ

News Desk
1 Min Read

ദുബായ്: ഇന്ത്യൻ സ്റ്റാർട്ടപ് സംരംഭകരെ യുഎഇയിലെ ബിസിനസ് മേഖലയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ബിസിനസ് ഹബ് ‘സെൻട്രൽ’ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ പദ്ധതി പ്രഖ്യാപിച്ചു. ഇതിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 100 ഇന്ത്യൻ സംരംഭകർക്ക് ദുബായിൽ ഒരാഴ്ച നീളുന്ന ബിസിനസ് അവസരങ്ങൾ ലഭ്യമാക്കും.

പദ്ധതിയുടെ ഭാഗമായി ചെന്നൈ, ബെംഗളൂരു, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ സെൻട്രൽ റോഡ്ഷോകൾ സംഘടിപ്പിക്കും. കേരള സർക്കാരിന്റെ ഇൻഫോപാർക്ക്, സൈബർപാർക്ക്, ടെക്നോപാർക്ക് എന്നിവയ്ക്കു പുറമെ കർണാടക ഡിജിറ്റൽ ഇക്കോണമി മിഷൻ, ഹൈലൈറ്റ് ബിസിനസ് പാർക്ക്, കഫീറ്റ്, ജി-ടെക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നത്.

സ്റ്റാർട്ടപ് തമിഴ്നാടുമായുള്ള പങ്കാളിത്തവും പരിഗണനയിലുണ്ട്. ദുബായിലെ ഉപഭോക്താക്കൾ, നിക്ഷേപകർ എന്നിവരുമായി സംരംഭകർക്ക് നേരിട്ട് ചർച്ച നടത്താനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. സെൻട്രലിന്റെ ആതിഥേയത്വത്തിൽ ദുബായിലെത്തുന്ന 100 സംരംഭകർക്ക് ജൈടെക്‌സ് ഗ്ലോബൽ, എക്‌സ്പാൻഡ് നോർത്ത് സ്റ്റാർ മേളകളിൽ പങ്കെടുക്കാനും സെൻട്രൽ കേന്ദ്രമാക്കി പ്രവർത്തനം വ്യാപിപ്പിക്കാനും സാധിക്കുമെന്ന് സെൻട്രൽ ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റഫീസ് റഹ്‌മത്തുല്ലവ്യക്തമാക്കി. പുതിയ 2 ബിസിനസ് കേന്ദ്രങ്ങൾ കൂടി സെൻട്രൽ ദുബായിൽ തുറന്നു.

…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!