ഭാര്യയുമായി വഴക്കിട്ട് 11 മാസം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്

News Desk
1 Min Read

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഭാര്യയുമായി വഴക്കിട്ട് 11 മാസം പ്രായമുള്ള മകളെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്. ഭാര്യയേയും നദിയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തക്ക സമയത്ത് ഇടപെട്ടതിനാല്‍ യുവതി രക്ഷപ്പെടുകയായിരുന്നു. ആഗ്ര സ്വദേശിയായ റിങ്കുവാണ് മകളെ യമുനാ നദിയിലേക്ക് എറിഞ്ഞത്. ഇന്നലെയാണ് സംഭവം.

ബൈക്കില്‍ യമുന പാലത്തിന് മുകളിലേക്ക് എത്തിയ കുടുംബം പാലത്തില്‍ വച്ച് വഴക്കിട്ടതിന് പിന്നാലെയാണ് സംഭവം. യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ട റിങ്കു കുഞ്ഞിനെ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
യുവതി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. യുവതിയെ രക്ഷപ്പെടുത്തിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവെച്ച് തല്ലിച്ചതച്ചു. റിങ്കുവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇ-പേപ്പർ സബ്സ്ക്രിപ്ഷൻ
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് റിങ്കുവിനെ കസ്റ്റഡിയിലെടുത്തു. നദിയില്‍ വീണ കുഞ്ഞിനെ കണ്ടെത്തുന്നതിനായി ഡൈവര്‍മാരുടെ സഹായത്തോടെ പോലീസും രക്ഷാപ്രവര്‍ത്തകരും യമുനാ നദിയില്‍ തിരച്ചില്‍ ആരംഭിച്ചു. കുഞ്ഞിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article