സഊദിയിലെ ദമാമിൽ പ്രഭാത നടത്തത്തിനിടെ വാഹനമിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

malayalampress
0 Min Read

ദമാം: കിഴക്കൻ സഊദി അറേബ്യയിലെ ദമാമിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കാളികാവ് സ്വദേശി മരിച്ചു. അടക്കാകുണ്ട് ചോലക്കല്‍ അബ്ദുല്‍ റഷീദ് ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം.

രാവിലെ പ്രഭാത നടത്തത്തിനിടെ പാതയോരത്തുവച്ചാണ് അപകടം ഉണ്ടായത്. പ്രഭാത സവാരി നടത്തുകയായിരുന്ന റഷീദിനെ വാഹനം ഇടിച്ച് വീഴ്ത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ റഷീദിനെ ദമാമിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെയോടെ മരനപ്പെടുകയായിരുന്നു.

മാതാവ്: ആയമ്മ. ഭാര്യ മൈമൂന. മക്കള്‍: നിഷാന, നഷീദ. മരുമകന്‍: സിറാജുല്‍ മുനീര്‍. മയ്യിത്ത് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article