ചെറുതുരുത്തി: ചെറുതുരുത്തിയിൽ ലോഡ്ജിൽ സ്ത്രീയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മുറിയെടുത്തു കൂടെ താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടിൽ വീട്ടിൽ വിബീഷ് (41) പിടിയിൽ.
ചൊവ്വ വൈകിട്ടാണ് ഇവർ ചെറുതുരുത്തിയിലെ ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തിനു ശേഷം യുവാവ് ഇന്നലെ രാവിലെ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വിവാഹിതയായ ധനലക്ഷ്മിയും അവിവാഹിതനായ വിബീഷും ഏറെനാളായി പരിചയത്തിലാണ്. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിർബന്ധിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പ്രതി പൊലീസിനു മൊഴി നൽകി.
കുന്നംകുളം എസിപി മുരളീധരൻ, ചെറുതുരുത്തി ഇൻസ്‌പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം വൈകിട്ട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പ്രതിയെ രാത്രിയോടെ ചെറുതുരുത്തിയിൽ എത്തിച്ചു.
. ….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
