ശ്രീകാര്യം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയും ഒന്നരവയസുള്ള കുഞ്ഞിനും മർദനത്തിന് ഇരയായതായി പരാതി. സംഭവത്തിൽ ഭർതൃ കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തു. പൗഡിക്കോണം പനവിള സ്വദേശി ഷൈജു(40), മാതാവ് തങ്കമണി(62) എന്നിവർക്കെതിരേയാണ് കേസ്. ഉളിയാഴ്ത്തുറ ചെമ്പഴന്തി എ കെ നഗർ ശോഭാഭവനിൽ അശ്വതി(32)യാണ് മർദനത്തിന് ഇരയായത്.
വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർതൃമാതാവിന്റെ അനുമതിയോടെ ഷൈജു നിരന്തരം മർദിച്ചിരുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പീഡനം സഹിക്കാനാവാതെ കഴിഞ്ഞ ജൂലായ് 27 -ന് അശ്വതി കുഞ്ഞുമായി സ്വന്തം കുടുംബവീട്ടിലേക്ക് തിരികെ പോയി.
എന്നാൽ, അന്നുതന്നെ ഭാര്യവീട്ടിലെത്തിയ ഷൈജു കുഞ്ഞിനെ ബലമായി കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കുഞ്ഞിനെ കൊണ്ടുപോകാൻ സ്വന്തം അമ്മയോടൊപ്പം ഭർതൃവീട്ടിലെത്തിയ യുവതിയെ ഷൈജുവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് വിവരം. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
