അടൂർ: കോന്നി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന് ആരോപണം. ശ്വാസതടസ്സത്തിനു ചികിത്സ തേടിയെത്തിയ 16 കാരിക്കാണ് ദുരനുഭവമുണ്ടായത്. എക്സ്റേ എടുക്കാൻ പോയ 16 കാരിക്ക് 86 കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നു.
എന്നാൽ ഇതു മനസ്സിലാക്കാതെ ഡോക്ടർ പരിശോധന നടത്തുകയും മരുന്നു കുറിച്ചു നൽകുകയും ചെയ്തു എന്നാണ് ആരോപണം. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് വിശദീകരണം ചോദിച്ചു.
ഈ മാസം 14 നാണ് പതിനാറുകാരി പിതാവിനൊപ്പം ശ്വാസംമുട്ടലിനു ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഡോക്ടർ എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടു. ആശുപത്രിയിൽനിന്ന് എക്സ്റേ എടുത്തപ്പോൾ 86 കാരിക്കെടുത്ത എക്സ്റേ ഫിലിമാണ് റേഡിയോളജിസ്റ്റ് മാറി നൽകിയത്. നട്ടെല്ലിനു വളവുള്ള രോഗിയുടെ എക്സ്റേയാണ് 16 കാരിക്ക് മാറി നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസ്സും എഴുതിട്ടുണ്ടായിരുന്നു. എന്നാൽ ഫിലിം പരിശോധിച്ച ഡോക്ടർ പെൺകുട്ടിക്ക് മരുന്നു കുറിച്ചുനൽകി. ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നാണു നൽകിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
