ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത വ്യാജ AI വീഡിയോകൾ (Artificial Intelligence) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ (Meta India) തലവൻ അരുൺ ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. ഹൈദരാബാദ് സൈബർ ക്രൈം പൊലീസാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആഗോള ടെക്നോളജി കമ്പനിയുടെ മുതിർന്ന എക്സിക്യൂട്ടീവിനെതിരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള കേസാണിത്.
ഫേസ്ബുക്ക് (Facebook), ഇൻസ്റ്റാഗ്രാം (Instagram) തുടങ്ങിയ മെറ്റാ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇത്തരം വ്യാജ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. ഈ പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചേക്കാം എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭാരതീയ ന്യായ സംഹിത (BNS), ഇൻഫർമേഷൻ ടെക്നോളജി ആക്ട് (IT Act) എന്നിവയിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വ്യാജ എ ഐ വീഡിയോകളുടെ ഉത്ഭവം എവിടെ നിന്നാണെന്നും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇത് എങ്ങെനെ പ്രചരിച്ചുവെന്നും, ഇത്തരം വ്യാജ ഉള്ളടക്കങ്ങൾ തടയുന്നതിൽ മെറ്റായുടെ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പര്യാപ്തമായിരുന്നോ എന്നും സൈബർ ക്രൈം പൊലീസ് പരിശോധിച്ച് വരികയാണ്. വ്യാജ വീഡിയോകൾ നിർമ്മിക്കുകയും അപ്‌ലോഡ് ചെയ്യുകയും പങ്കുവെക്കുകയും ചെയ്ത വ്യക്തികളുടെ പങ്കും അന്വേഷണ പരിധിയിൽ വരും.
ജന്തര്‍ മന്ദിറിലെ സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്
സംഭവവുമായി ബന്ധപ്പെട്ട് കണ്ടന്റ് മോഡറേഷൻ, നിയമപരമായ പാലനങ്ങൾ എന്നിവയെക്കുറിച്ച് മെറ്റാ പ്രതിനിധി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകിയിട്ടുണ്ട്. മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും നൽകിയതിനെ തുടർന്ന് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ നടപടികളും അന്വേഷിക്കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
