ജിദ്ദ: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് എട്ടുവരെ ശക്തമായ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച മുതൽ ഓഗസ്റ്റ് എട്ടുവരെ വരെ തുടരാനിടയുള്ള പൊടിക്കാറ്റ്, മക്ക മേഖലയുടെ കിഴക്കൻ ഭാഗങ്ങൾ, മദീന, അൽ-ബാഹ, അസീർ മേഖലകൾ എന്നിവിടങ്ങളിൽ ബാധിക്കുമെന്നാണ് പ്രവചനം.
പൊടിക്കാറ്റ് നജ്റാൻ മേഖലയിലേക്കും ജിദ്ദ മുതൽ ജിസാൻ വരെയുള്ള തീരദേശ പാതയിലേക്കും വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത പൂജ്യത്തിനടുത്തേക്ക് താഴാൻ സാധ്യതയുണ്ടെന്നും എൻ.സി.എം അറിയിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കാനും പൊതുജനങ്ങൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
