പാരീസ: പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന ബിൽ ഫ്രഞ്ച് പാർലമെന്റ് പാസാക്കി. ഇതോടെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ഇത്തരമൊരു സമഗ്ര നിരോധനം നടപ്പാക്കുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറുകയാണ്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നോട്ടുവെച്ച നിർണായക നീക്കത്തിന് പാർലമെന്റിന്റെ ഇരുസഭകളും അംഗീകാരം നൽകി. നിയമം സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും.
കുട്ടികളുടെ മാനസികാരോഗ്യത്തെ സമൂഹമാധ്യമങ്ങൾ പ്രതികൂലമായി ബാധിക്കുന്നുവെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് നിയമനിർമാണം. ബില്ലിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ മൊബൈൽ ഫോണുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
അതേസമയം, ഓൺലൈൻ വിജ്ഞാനകോശങ്ങൾ, വിദ്യാഭ്യാസ, ശാസ്ത്രീയ ഡയറക്ടറികൾ തുടങ്ങിയ സേവനങ്ങളെ ഈ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിശോധന സംവിധാനം നടപ്പാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
