ഇന്നും നാളെയും ചുട്ടുപൊള്ളും; പകൽ 11 മുതൽ 3 വരെ ജാഗ്രതാ നിർദേശം

News Desk
0 Min Read

തിരുവനന്തപുരം∙ കേരളം അസാധാരണമായ ചൂടിന്റെ പിടിയിൽ. താപനില 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂട് അനുഭവപ്പെടുമെന്നു കാലാവസ്ഥാവകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകി.

ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്നുനിൽക്കുന്നതിനാൽ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണുള്ളത്. തെക്കു പടിഞ്ഞാറൻ മൺസൂൺ ദുർബലമായതാണു ചൂടു കൂടാൻ കാരണം. അതേസമയം, ഇപ്പോഴത്തേത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല.

ചൂടു വർധിച്ച സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പകൽ 11 മുതൽ 3 വരെയുള്ള സമയത്തു നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം സൂര്യപ്രകാശം ഏ‍ൽക്കുന്നത് ഒഴിവാക്കണം. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!