‘മലപ്പുറം രണ്ട് ജില്ലയാക്കണം’; ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ്, പ്രമേയം പാസാക്കി

News Desk
0 Min Read

മലപ്പുറം: ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്. അടിസ്ഥാന വികസനത്തിന് പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് പ്രമേയം പാസാക്കി.

മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് യൂത്ത് ലീഗിന്റെ പ്രമേയം. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ പ്രാദേശിക സവിശേഷതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്നും ജില്ലാ വിഭജനം സംബന്ധിച്ച സാധ്യത പഠനത്തിന് ഉന്നതാധികാര സമിതിയെ സർക്കാർ നിയോഗിക്കണമെന്നും യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കാൻ നിയമപരമായ നടപടികൾ ആരംഭിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും ആവശ്യമുന്നയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!