അഹമ്മദാബാദ് : ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി ജീവനൊടുക്കി. സോഫ്റ്റ് വെയർ എഞ്ചിനീയറായ തേജസ്വിനി എന്ന യുവതിയാണ് ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചത്. യുവതിയുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
അതേസമയം, മുങ്ങി മരിക്കുന്നതിന് തൊട്ട് മുൻപ് യുവതി കൈയിലേന്തി എന്നു പറയപ്പെടുന്ന വിഗ്രഹം ഇതുവരെയും കണ്ടെടുക്കാനായില്ല. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പ്രവേശിച്ച യുവതി തന്റെ വസ്ത്രങ്ങളഴിച്ച്, നഗ്നയായി സമീപത്തെ ക്ഷേത്രത്തിൽ പ്രവേശിച്ച് അവിടെയുണ്ടായിരുന്ന ‘അമ്മവാരു’ ദേവിയുടെ വിഗ്രഹം കൈക്കലാക്കി കുളത്തിലേക്ക് നടന്നുപോയി ചാടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
യുവതിയുടെ മരണത്തിന്റെ കാരണം കണ്ടെത്താനായി പൊലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ തേജസ്വിനി താമസിച്ചിരുന്ന വാടക ഫ്ലാറ്റിന് പ്രതിദിനം 3,500 രൂപയോളമാണ് നൽകിയിരുന്നതെന്ന് കണ്ടെത്തി. അതായത് പ്രതിമാസം ഏതാണ്ട് ഒരു ലക്ഷം രൂപയോളം ഇവർ വാടകയിനത്തിൽ മാത്രം ചിലവഴിച്ചിരുന്നു. ഇത്രയും വലിയ തുക എന്തിനാണ് നൽകിയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഈ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ അനധികൃതമായി ഒരു ലോഡ്ജ് പോലെയാണ് പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതിന് മരണവുമായി വല്ല ബന്ധവുമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
