ഇടുക്കി: മൂന്നാറിൽ മുൻ ഭാര്യയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുൻ ഭർത്താവ് അറസ്റ്റിൽ. പോതമേട് അംബേദ്കർ കോളനിയിലെ രാജേഷ് (36) ആണ് അറസ്റ്റിലായത്. ഇയാളെ മൂന്നാർ പൊലീസ് മറയൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ പള്ളിവാസൽ പവർഹൗസിലെ വീട്ടിലെത്തി മുൻ ഭാര്യ വിമലയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇപ്പോഴത്തെ ഭാര്യയെ വിമലയുടെ അമ്മ മോശമായി പറഞ്ഞതിലുള്ള വൈരാഗ്യമാണ് അക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
