സഊദിയിൽ വൻ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കുടുംബത്തിലെ ആറു പേർക്ക് ദാരുണാന്ത്യം. സഊദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലാണ് ദാരുണമായ വാഹനാപകടം നടന്നത്. സംഭവത്തിൽ കുടുംബത്തിലെ ആറ് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അസീറിലെ ബൽഹമറിനെയും തിഹാമയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലയോര പാതയിലാണ് അപകടം. സഊദി സ്വദേശി കുടുംബം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുത്തനെയുള്ള മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ആറുപേരും അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി അടിയന്തര ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.

സഊദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഏറ്റവും ദുർഘടം പിടിച്ച മലയോര പാതകളിൽ ഒന്നാണ് അൽജഅ്ദ ചുരം. സമുദ്രനിരപ്പിൽനിന്ന് 2,500 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാത കഠിനമായ തിരിവുകളും കുത്തനെയുള്ള ഇറക്കങ്ങളും നിറഞ്ഞതാണ്. കൂടാതെ വർഷത്തിൽ ഭൂരിഭാഗം സമയവും ഇവിടെ കനത്ത മഞ്ഞുവീഴ്ചയും അനുഭവപ്പെടാറുണ്ട്. വീഡിയോ 👇

വീഡിയോ 1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article