സ്ഥാനാർഥികളുടെ ചെലവിൽ തെരഞ്ഞെടുപ്പ് പ്രചാരണം; മലപ്പുറത്ത് സിപിഐഎമ്മിൽ വിമർശനം

News Desk
0 Min Read

മലപ്പുറം: ചില മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികളുടെ ചെലവിലാണ് നടത്തിയതെന്ന് സിപിഐഎം പാർട്ടി രേഖ. ബൂത്ത് തലം മുതൽ പ്രചാരണ ഫണ്ട് സമാഹരിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പിലായില്ല. മണ്ഡലം കമ്മിറ്റികൾ ഗുരുതര വീഴ്ച വരുത്തിയെന്നും പ്രചാരണ ചെലവ് സ്ഥാനാർഥികൾ വഹിക്കേണ്ടി വരുന്നത് തിരുത്തപ്പെടണമെന്നും പാർട്ടി രേഖയിൽ വ്യക്തമാക്കുന്നു.

ജില്ലാ സെൻ്റർ കടം വാങ്ങി പണം നൽകിയിട്ടും പൂർണ സമയപ്രവർത്തകരാകാൻ സന്നദ്ധരായ സഖാക്കളെ കിട്ടിയില്ല. സ്ക്വാഡുകൾ നിർജീവമായിരുന്നു. 2011 മുതൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥികൾക്കെതിരെ നേതൃത്വത്തിലുള്ള ചിലർ തന്നെ ‘കെട്ടിയിറക്കിയ സ്ഥാനാർഥി’ എന്ന വ്യാജപ്രചാരണം നടത്തുന്നുവെന്നും മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിമർശനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article