ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ 15 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
പത്ത് ആഭ്യന്തര സർവീസുകളും അഞ്ച് അന്താരാഷ്ട്ര സർവീസുകളുമാണ് മറ്റ് വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടത്. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയവിവരം ഉറപ്പുവരുത്തണമെന്നും എയർപോർട്ട് അതോറിറ്റി അറിയിച്ചു.
വരും ദിവസങ്ങളിലും ഡൽഹിയിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞും വൈകുന്നേരവും ശക്തമായ ഇടിയും മിന്നലുമുണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. ഡൽഹിയിൽ നിലവിൽ ഉയർന്ന ആർദ്രതയും താപനിലയിൽ ഏറ്റക്കുറച്ചിലുകളും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
