മിസ് യൂണിവേഴ്സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; കെസിയ പുറത്ത്

News Desk
1 Min Read

മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ നിന്ന് ഇന്ത്യയുടെ കെസിയ ലിസ് മെജോ പുറത്ത്. അവസാന പന്ത്രണ്ടില്‍ കെസിയയ്ക്ക് ഇടംപിടിക്കാനായില്ല. കരീബിയന്‍ ദ്വീപായ  പ്യൂർട്ടോറിക്കോയിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 116 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്.

അഴകും അറിവും ആത്മവിശ്വാസവും അളവുകോലാകുന്ന മല്‍സരവേദിയിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു മലയാളികളും.

ചരിത്രത്തിലാദ്യമായാണ് മലയാളി പെണ്‍കുട്ടി മിസ് യൂണിവേഴ്സ് വേദിയില്‍ മാറ്റുരച്ചത്. ഇന്ത്യന്‍ മല്‍സരാര്‍ഥിയായ പത്തൊന്‍പതുകാരി  കെസിയ ലിസ് മെജോ ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. അബുദാബിയിൽ ബിസിനസുകാരനായ ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ ഏബ്രഹാമിന്റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടെയും മകൾ. അബുദാബിയിൽ വളർന്ന കെസിയ ബെംഗളൂരു മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ നിയമവിദ്യാർഥിനിയാണ്. 2021ലാണ് അവസാനമായി വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിയത്. ചണ്ഡീഗഡിൽ നിന്നുള്ള മോഡൽ ഹർനാസ് സന്ധുവായിരുന്നു ആ വര്‍ഷം വിശ്വസുന്ദരി കിരീടം ചൂടിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!