വിമതര്‍ വര്‍ഗ വഞ്ചകര്‍, ചതിയാണ് ചെയ്തത്; എം വി ജയരാജനെ തള്ളി എം വി ഗോവിന്ദന്‍

News Desk
1 Min Read

തൃശൂര്‍: ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റു തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമതര്‍ വര്‍ഗ വഞ്ചകര്‍ തന്നെ .

അവര്‍ ചെയ്തത് ചതിയാണ്. അത് കൃത്യമായിട്ട് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജി സുധാകരനും ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും അടക്കം പാര്‍ട്ടിയെ വഞ്ചിച്ചവരാണ്. എന്നാല്‍ എംവി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.ആരെങ്കിലും ഏതെങ്കിലും ചാനലില്‍ കയറിയിരുന്ന് പറയുന്നതിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍ ഉള്‍പ്പെടെ വഞ്ചിച്ച് ചതിച്ച് പോകുന്ന നിലയാണ് ഉണ്ടായിട്ടുള്ളത്. ആ നിലപാട് അതിശക്തമായ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇനിയും ആ വിമര്‍ശനം ശക്തിയായി തുടരും. അതേസമയം തന്നെ തെറ്റു തിരുത്തിയാല്‍ ലോകത്ത് എല്ലാവര്‍ക്കും ബാധകമായിട്ടുള്ള നിയമം എന്ന നിലയില്‍ പാര്‍ട്ടിയുമായി സഹകരിക്കാം. തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കും എന്നത് പാര്‍ട്ടിയുടെ പൊതു രീതിയാണ്. തെറ്റു തിരുത്തിയാല്‍ ഈ ഭൂമുഖത്തെ ആരെയും തിരിച്ചെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തത്സമയ വാർത്താ അപ്ഡേറ്റുകൾ
പത്രം ഹോം ഡെലിവറി
സുധാകരനും ടികെ ഗോവിന്ദനും കുഞ്ഞികൃഷ്ണനുമെല്ലാം യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് ജയിച്ചവരാണ്. അവര്‍ യുഡിഎഫിന്റെ ഭാഗമാണ്. ആ കാര്യം പാര്‍ട്ടി കൃത്യമായി വ്യക്തമാക്കിയിട്ടുള്ളതാണ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോല്‍വി സംബന്ധിച്ച് ഞങ്ങളെല്ലാം സ്വയം വിമര്‍ശനപരമായി കണ്ടതാണ്. എംഎ ബേബിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ പുതിയൊരു ചേരി ഉണ്ടാകുന്നു എന്ന വാര്‍ത്ത അസംബന്ധമാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്, പയ്യന്നൂര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് പിശക് പറ്റിയെന്നും തെറ്റു തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്നു മായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article