ആംബുലൻസും ആര്‍മി ട്രക്കും കൂട്ടിയിടിച്ചു; രോഗിയടക്കം മൂന്ന് പേര്‍ മരിച്ചു

News Desk
1 Min Read

ജയ്പൂർ : രാജസ്ഥാനിൽ ആംബുലൻസും ആര്‍മി ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലം ശ്രീ​ഗം​ഗാധർ ജില്ലയിൽ ദേശീയപാത 62ൽ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. പരിക്കേറ്റവരെ സൂറത്ത്​ഗഡ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ആംബുലൻസിലുണ്ടായിരുന്ന കോണി സ്വദേശികളായ മഹേന്ദ്ര കൗർ, ലക്ഷ്മി സത്നം എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മഹേന്ദ്ര കൗറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ രൂക്ഷമായ ​ഗതാ​ഗതക്കുരുക്ക് രൂപപ്പെട്ടു. അപകടത്തിന്റെ യഥാർഥ കാരണം പരിശോധിച്ച് വരികയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article