വാഹനത്തിലിരുന്ന് മദ്യപാനം; ചോദ്യം ചെയ്ത വാഹന ഉടമയെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു

News Desk
1 Min Read

മൂന്നാർ: വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന തന്റെ വാഹനത്തിലിരുന്ന് ചിലർ മദ്യപിച്ചത് ചോദ്യം ചെയ്ത വാഹന ഉടമയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടു പേർ ഒളിവിലാണ്. മൂന്നാർ ന്യൂനഗറിൽ എം.മുനീശ്വരൻ (40) ആണ് അറസ്റ്റിലായത്. ന്യൂനഗർ സ്വദേശി എ.അഗസ്റ്റിൻ ബാബു (51) ആണ് തലയ്ക്ക് പരുക്കേറ്റ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

ന്യൂനഗറിലെ വീടിനു സമീപം നിർത്തിയിരുന്ന തന്റെ ജീപ്പിലിരുന്ന് മുനീശ്വരൻ ഉൾപ്പെടെയുള്ളവർ മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിലാണ് വാഹനത്തിലുണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് പ്രതികൾ അഗസ്റ്റിൻ ബാബുവിന്റെ തലയ്ക്കടിച്ചത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളിൽ മുനീശ്വരനെ ഇന്നലെയാണ് എസ്ഐ കെ.പി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ ബന്ധുക്കളാണ് ഒളിവിലുള്ളവർ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article